മകന്റെ പേര് 'രുദ്രലോക്'; പേരിന് പിന്നിലെ അർത്ഥം വിശദീകരിച്ച് സോനം കപൂർ

MAY 10, 2026, 4:18 AM

മുംബൈ: ബോളിവുഡ് താരം സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും തങ്ങളുടെ രണ്ടാമത്തെ ആൺകുഞ്ഞിന് പേരിട്ടു. 'രുദ്രലോക്'  എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ശനിയാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് സോനം ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിന്റെ ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

വിഷ്ണുഭഗവാന്റെ അനുഗ്രഹമുള്ള ഏകാദശി നാളിലാണ് കുഞ്ഞ് ജനിച്ചതെന്നും തന്റെ ജീവിതത്തെ ഈ ദിവ്യശക്തി വീണ്ടും മാറ്റിമറിച്ചുവെന്നും സോനം കുറിച്ചു. മൂത്ത മകൻ 'വായു'വിനോട് ചേർത്തുവെക്കാവുന്ന ഒരു ദിവ്യമായ ജോഡിയായിട്ടാണ് രണ്ടാമത്തെ മകനെ തങ്ങൾ കാണുന്നതെന്നും താരം വ്യക്തമാക്കി. മകന്റെ പേരിന് പിന്നിലെ അർത്ഥവും വേദങ്ങളുമായുള്ള ബന്ധവും സോനം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

"വേദങ്ങളിൽ, 'രുദ്' (ഗർജ്ജനം) എന്ന മൂലത്തിൽ നിന്നാണ് രുദ്ര എന്ന പേര് വന്നത്. ദുരിതങ്ങളെ അതിന്റെ ഉറവിടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കുന്നവനും കാറ്റ്, ശ്വാസം, സൗഖ്യം എന്നിവയ്ക്ക് പിന്നിലെ ചൈതന്യവുമാണ് അദ്ദേഹം. വായുവുമായി രുദ്രൻ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

vachakam
vachakam
vachakam

വായു ജീവന്റെ നിലനിൽപ്പിന്റെയും രുദ്രൻ പരിവർത്തനത്തിന്റെയും പ്രതീകമാണ്," സോനം കുറിച്ചു. കരണ്‍ ജോഹർ, പരിനീതി ചോപ്ര തുടങ്ങി നിരവധി പ്രമുഖരും ആരാധകരും താരദമ്പതികൾക്ക് ആശംസകളുമായി എത്തി. 2022-ലാണ് സോനത്തിനും ആനന്ദിനും ആദ്യത്തെ കൺമണിയായ വായു ജനിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam