ലോകേഷ് - രജിനി ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും? 

APRIL 10, 2024, 1:02 PM

വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിൻ്റെ ചിത്രത്തിൽ  മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടിയും ശോഭനയും പ്രധാന വേഷങ്ങളിൽ  എത്തിയേക്കുമെന്ന് റിപ്പോർട്ട്.  ഇതു സംബന്ധിച്ച അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

രജനിയുടെ 171-ാമത്തെ ചിത്രമാണിത്. തലൈവർ 171 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനികാന്തിൻ്റെ നായികയായി ശോഭന എത്തുമെന്ന് റിപ്പോർട്ട്. 33 വർഷം മുമ്പ് മണിരത്‌നത്തിൻ്റെ ദളപതിയിലാണ് മമ്മൂട്ടിയും ശോഭനയും രജനികാന്തിനൊപ്പം അവസാനമായി അഭിനയിച്ചത്.

ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിനൊപ്പം രജനിക്കൊപ്പം അഭിനയിക്കുന്ന താരങ്ങളെയും വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൻ്റെ ടീസർ ഏപ്രിൽ 22ന് പുറത്തിറങ്ങും.

vachakam
vachakam
vachakam

ലിയോ പോലെ രജിനികാന്ത് ചിത്രവും ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2013 ൽ റിലീസ് ആയ ഹോളിവുഡ് ചിത്രം ദി പർജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തലൈവർ 171 ഒരുക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചിത്രത്തിൽ ബോളിവുഡ് താരം രൺവീർ സിങും പ്രധാനവേഷത്തിൽ എത്തുമെന്നാണ് വിവരം. സൺപിക്‌ചേഴ്‌സാണ് 'തലൈവർ 171' നിർമിക്കുന്നത്. ഇതിനുശേഷം ഒരുങ്ങുന്ന രജിനി ചിത്രം മാരിസെൽവരാജ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam