തമിഴിലെ ഏറ്റവും മൂല്യമുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. നിരവധി വലിയ സിനിമകളാണ് ഇനി ശിവകാർത്തികേയന്റേതായി പുറത്തിറങ്ങാനുള്ളത്.
'ഡോൺ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിനായി അനിരുദ്ധ് സംഗീതമൊരുക്കും എന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ തമിഴിലെ പുതിയ സെൻസേഷൻ ആയ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് എന്നാണ് തമിഴ് ട്രാക്കർമാർ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
അങ്ങനെയെങ്കിൽ ശിവകാർത്തികേയനും സായ്യും ഒന്നിക്കുന്ന ആദ്യ സിനിമയാകും ഇത്. നിലവിൽ തമിഴിലെ തിരക്കുപിടിച്ച സംഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കർ. പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡിലൂടെയാണ് സായ് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
അതോടൊപ്പം ഷെയിൻ നിഗം ചിത്രമായ ബൾട്ടിയിലൂടെ മലയാളത്തിലും സായ് സംഗീത സംവിധാനം ചെയ്തിരുന്നു. ബെൻസ്, അറ്റ്ലീ-അല്ലു അർജുൻ ചിത്രം, സൂര്യ ചിത്രം കറുപ്പ്, കാർത്തിയുടെ മാർഷൽ എന്നിവയാണ് ഇനി പുറത്തുവരാനുള്ള സായ് അഭ്യങ്കർ ചിത്രങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്