കേരളത്തിലുൾപ്പടെ വമ്പൻ വിജയമായി തീർന്ന ബോളിവുഡ് സിനിമയാണ് 'കിൽ'. നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത സിനിമയിൽ നായകനായി എത്തിയത് പുതുമുഖമായ ലക്ഷ്യ ആയിരുന്നു.
സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ നിഖിലിനും വലിയ കൈയ്യടി ലഭിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത വമ്പൻ സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
നടൻ രാംചരണിനൊപ്പമാണ് നിഖിലിന്റെ അടുത്ത സിനിമയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു മൈത്തോളജിക്കൽ ചിത്രമായിട്ടാണ് പ്രൊജക്റ്റ് ഒരുങ്ങുന്നത്.
നടൻ രാംചരണും നിർമാതാവ് മധു മണ്ടേനയുമൊത്ത് സംവിധായകൻ നിഖിൽ കഴിഞ്ഞ ആറ് മാസമായി ചർച്ചയിലാണെന്നും സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ രാംചരൻ വർക്ക് ചെയ്തുകൊണ്ടിയിരിക്കുന്ന ബുച്ചി ബാബു സന സംവിധാന ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായാൽ ഉടൻ ഈ സിനിമയിലേക്ക് കടക്കുമെന്നാണ് വിവരം.
പുഷ്പ 2 എന്ന വൻ വിജയത്തിന് ശേഷം സുകുമാർ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ നായകൻ രാംചരൺ ആണെന്നും വാർത്തകളുണ്ട്. 'ഉപ്പെന്ന' എന്ന വലിയ വിജയത്തിന് ശേഷം ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയാണ് ഇനി പുറത്തിറങ്ങാനുള്ള രാംചരൺ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്