പുഷ്പ 2 ന്റെ പുതിയ അപ്ഡേറ്റ്,  ആരാധകർ ആവേശത്തിൽ 

APRIL 24, 2024, 8:02 AM

അല്ലു അർജുൻ നായകനായി എത്തി 2021 റിലീസായ പുഷ്പ: ദ റൈസ് പാർട്ട് 1 വമ്പൻ ഹിറ്റായിരുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രം പാൻ ഇന്ത്യൻ ഹിറ്റായി.  ചിത്രത്തിൻറെ രണ്ടാം ഭാഗം പുഷ്പ2 ദ റൂൾ ഒരുങ്ങുകയാണ്.  

ചിത്രത്തിലെ ആദ്യത്തെ ഗാനം മെയ് ആദ്യവാരത്തിൽ പുറത്തിറങ്ങും എന്നാണ് തെലുങ്ക് 360 റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻറെയും രശ്മികയുടെയും ഒരു റൊമാൻറിക്ക് ഗാനാമായിരിക്കും ഇതെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. ചന്ദ്ര ബോസാണ് ഗാനം എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻറെ സംഗീതം.

അതേസമയം “പുഷ്പ 2 ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയാണ്, പ്രീ-റിലീസ് ബിസിനസിനെ സംബന്ധിച്ചിടത്തോളം ഓൾ ടൈം റെക്കോഡാണ് 200 കോടി.

vachakam
vachakam
vachakam

തിയറ്റർ അവകാശം സ്വന്തമാക്കാൻ അനിൽ തദാനി 200 കോടി രൂപ മുൻകൂറായി പൂർണ്ണമായും നൽകിയാണ് ചിത്രം വിതരണത്തിന് എടുക്കുന്നത്" - ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

‍മൈത്രി മൂവി മേക്കഴ്സ് നിർമ്മിക്കുന്ന ചിത്രം ഉത്തരേന്ത്യൻ വിതരണാവകാശം വിറ്റത് വലിയ വാർത്തയായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗം അനിൽ തദാനി വിതരണത്തിന് എടുത്തുവെന്നാണ് പിങ്ക്വില്ലയുടെ റിപ്പോർട്ട് അവകാശപ്പെടുന്നു. 200 കോടി രൂപയുടെ റെക്കോർഡ് ബ്രേക്കിംഗ് പ്രീ-റിലീസ് കറാറിലാണ് പുഷ്പ 2 ഉത്തരേന്ത്യൻ തിയറ്റർ അവകാശം ചലച്ചിത്ര വിതരണക്കാരനായ അനിൽ തദാനി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

200 കോടിക്ക് അടുത്താണ് ചിത്രത്തിൻറെ നിർമ്മാണ ചിലവ്.  

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam