കുതിച്ചുയർന്ന് കൂലി! അഡ്വാൻസ് ബുക്കിങ്ങില്‍ വമ്പൻ കുതിപ്പ്

AUGUST 12, 2025, 11:24 PM

അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങില്‍ കുതിച്ചുയർന്ന് കൂലി. റിലീസ് ചെയ്ത് ക‍ഴിഞ്ഞ് ആദ്യ നാല് ദിവസത്തെ ടിക്കറ്റുകള്‍ ബുക്കായി ക‍ഴിഞ്ഞിരിക്കുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം പടം സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ 65 കോടി രൂപയാണ്.

രജനീകാന്തിന്റെ അഭിനയ ജീവിതത്തിന്റെ 50-ാം വാര്‍ഷികത്തോടെ പുറത്തിറങ്ങുന്ന ചിത്രത്തിന് വൻ വരവേല്പ് ഒരുക്കാനാണ് ആരാധകരുടെ തയ്യാറെടുപ്പ്.

അഭ്രപാളിയിലേക്കുള്ള രജനീകാന്തിന്റെ പ്രവേശനം 1975 ഓഗസ്റ്റ് 14ന് റിലീസായ അപൂർവ രാഗങ്ങളിലൂടെയാണ്. അഭിനയജീവിതത്തിന്റെ 50 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 40 സെക്കൻഡ് ദൈർഘ്യമുള്ള പ്രത്യേക ടൈറ്റില്‍ കാര്‍ഡും സിനിമയില്‍ ഒരുക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

1992-ൽ പുറത്തിറങ്ങിയ അണ്ണാമലൈ ചിത്രത്തില്‍ ഉപയോഗിച്ച ടൈറ്റില്‍ കാര്‍ഡാണ് നിലവില്‍ രജനി സിനിമകളില്‍ ഉപയോഗിക്കുന്നത്. 100 രാജ്യങ്ങളിലായി ഏകദേശം 4,500 മുതൽ 5,000 വരെ സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തമിഴ്നാട്ടിൽ മാത്രം 980 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ, യുഎസ്, യൂറോപ്പ് എന്നിവടങ്ങളിലുള്‍പ്പെടെ റിലീസിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതിയില്‍ പല കമ്പനികളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam