മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ പ്രേമലുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചു ഭാവന സ്റ്റുഡിയോസ്.
വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ഭാവന സ്റ്റുഡിയോസ് പ്രേമലുവിനു ജന്മദിനാശംസകൾ നേർന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2025 ജൂണിൽ ആരംഭിക്കുമെന്നും വീഡിയോ സൂചന നൽകുന്നു.
2024 ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ എത്തിയ പ്രേമലു വൻ വിജയമായിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ച ചിത്രം ഇന്ത്യയിലുടനീളം ഒരു സെൻസേഷനായി മാറി. ഭാവന സ്റ്റുഡിയോസ് ബാനറിൽ നസ്ലിനും മമിതയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും ഡബ്ബ് ചെയ്യുകയും അവിടെയും മികച്ച വിജയം ആവർത്തിക്കുകയും ചെയ്തു.
ആന്ധ്രാപ്രദേശ്, തെലങ്കാന, തെലങ്കാന സംസ്ഥാനങ്ങളിൽ ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ വിജയം ചിത്രത്തിന് ലഭിച്ചു. രാജമൗലി, പ്രിയദർശൻ തുടങ്ങിയ പ്രശസ്ത സംവിധായകർ പ്രശംസിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്