ഹൊറർ റൊമാന്‍റിക് ത്രില്ലറുമായി പ്രഭാസ്! 'രാജാസാബ്' റിലീസ് തീയതി പ്രഖ്യാപിച്ചു

JUNE 3, 2025, 10:11 AM

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒട്ടേറെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ പ്രഭാസ് ചിത്രം 'രാജാ സാബി'ന്‍റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകര്‍.

ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്പേ ആകാംക്ഷയുണർത്തിക്കൊണ്ട് ചിത്രത്തിന്‍റെ ടീസർ ജൂൺ 16ന് പുറത്തിറങ്ങും.

രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയം നിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകള്‍.

vachakam
vachakam
vachakam

'രാജാസാബ്' പൊങ്കൽ സ്പെഷൽ പോസ്റ്റർ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ 'രാജാസാബ്' മോഷൻ പോസ്റ്ററും തരംഗമായിമാറിയിരുന്നു. ആദ്യ ഗ്ലിംപ്സ് വിഡിയോയും ഏവരും ഏറ്റെടുത്തിരുന്നു.

ഫാമിലി എന്‍റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam