പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിന്റെ ആഗോള റിലീസ് തിയതി പുറത്ത്. 2026 ഫെബ്രുവരി ആറിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് പുതുവർഷ ദിനത്തിൽ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്‌സാണ്ടർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീമിയർ 2025 നവംബറിൽ ഗോവയിൽ അരങ്ങേറിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ആണ് നടന്നത്. ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ചിത്രം അവിടെ സ്വന്തമാക്കിയത്.
അതിന് ശേഷം ഡിസംബറിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലും ചിത്രം പ്രദർശിപ്പിച്ചു. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചത്. ഐഎഫ്എഫ്‌കെയിൽ 3 തവണ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകിയത്. ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തർദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങൾക്കൊപ്പം ഈ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും.
സാമൂഹിക ആക്ഷേപ ഹാസ്യം എന്ന ജോണറിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ രാജേഷ് മാധവനും, റൈന രാധാകൃഷ്ണനും ഒഴികെ ബാക്കിയെല്ലാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഛായാഗ്രഹണം -സബിൻ ഊരാളിക്കണ്ടി, സംഗീതം -ഡോൺ വിൻസെന്റ്, ചിത്രസംയോജനം -ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ -ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ -ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം -വിനോദ് പട്ടണക്കാടൻ, മേക്കപ്പ് -റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം -ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പോസ്റ്റർ ഡിസൈൻസ് -സർക്കാസനം, പിആർഒ - വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
