'പള്ളിച്ചട്ടമ്പി' ഏപ്രിലിൽ പ്രദർശനത്തിനെത്തും

FEBRUARY 2, 2026, 11:23 AM

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യിലെ നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് 'പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. മുൻപ് ഇറങ്ങിയ ടോവിനോയുടെ കഥാപാത്രം അടങ്ങിയ റിലീസ് ഡേറ്റ് മോഷൻ പോസ്റ്റർ രാജ്യത്തൊട്ടാകെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

തന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായ 'പള്ളിച്ചട്ടമ്പി'യിൽ ഇത് വരെ കാണാത്ത ഒരു ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. കയാദു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ കേരളത്തിൽ 1950 -60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കു സുപരിചിതയായ കയാദു പള്ളിച്ചട്ടമ്പിയിൽ കൂടാതെ ദുൽഖർ സൽമാൻ ചിത്രമായ ഐ ആം ഗെയിംമിലും നായികയായി എത്തുന്നു. പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ കൂടുതൽ ആരാധകരെ സൃഷ്ടിച്ച കയാദുവിന്റെ പള്ളിച്ചട്ടമ്പിയിലെ നാടൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam