'ഒരു വയനാടൻ കഥ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

NOVEMBER 1, 2025, 8:57 AM

ചിത്രം നവംബർ 14ന് തിയേറ്ററുകളിലേക്ക്..

പുതുമുഖങ്ങളായ അമീർ ബഷീർ, സ്‌നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിന്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'ഒരു വയനാടൻ കഥ'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളിയെ ചിരിപ്പിച്ച അതുല്യ താരങ്ങളായ മാമുക്കോയയുടെയും, കലാഭവൻ ഹനീഫിന്റെയും അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. ബൈജു എഴുപുന്ന, കിരൺ രാജ്, സിദ്ദിഖ് കൊടിയത്തൂർ, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ താരനിരയിലുണ്ട്. ഒരു റിയൽ സൂപ്പർ ലൈഫ് ഹീറോയുടേതാണ് ചിത്രത്തിന്റെ കഥ. ചിലയിടത്ത് ഇമോഷണൽ ഡ്രാമയായിട്ടും, ചിലയിടത്ത് സസ്‌പെൻസ് ത്രില്ലറായും, ചിത്രം മികച്ച കാഴ്ചാനുഭവം നൽകും. ഒപ്പം കൃത്യമായ ഒരു സോഷ്യൽ മെസേജും. യൂത്തിനും ഫാമിലിക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ക്ലീൻ മൂവിയാണിതെന്ന് സംവിധായകൻ പറഞ്ഞു.

ചിരിപ്പിച്ചും, ത്രില്ലടിപ്പിച്ചും എത്തുന്ന ഈ ഫീൽഗുഡ് ത്രില്ലർ നവംബർ 14ന് തിയേറ്ററുകളിലേക്ക് എത്തും. സാൻഹ സ്റ്റുഡിയോ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സന്തോഷ് മേലത്ത് ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കൽ എന്നിവരുടെ വരികൾക്ക് പ്രമോദ് സാരംഗ് സംഗീതം നൽകുന്നു. ബൈജു എഴുപുന്ന, അഖില ആനന്ദ്, അഫ്‌സൽ, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ ഗായകർ. എഡിറ്റർ: ഷമീർ ഖാൻ, അരുൺ രാഘവ്, ആർട്ട്: സാം ജോസഫ്, മേക്കപ്പ്: എ.പി. നാഥ്, കോസ്റ്റ്യൂംസ്: അഫ്‌സൽ, കൊറിയോഗ്രാഫർ: ഷംനാസ്, ആക്ഷൻ: അംജത്ത് മൂസ & രതീഷ് ശിവരാജൻ, പ്രൊഡക്ഷൻ കൺട്രോളർ: നസീർ ഇബ്രാഹിം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നിസാർ വടകര, അസോസിയേറ്റ് ഡയറക്ടർ: പ്രസൂൺ പ്രകാശ്, മോഹൻ സി നീലമംഗലം, സൗണ്ട് ഡിസൈനിംഗ്: ആനന്ദ് ബാബു, മിക്‌സിംഗ്: ഫൈനൽ മിക്‌സ് ട്രിവാൻഡ്രം, ഡി.ഐ: മാഗസിൻ മീഡിയ, ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: പി.ശിവപ്രസാദ്, മനു കെ തങ്കച്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam