കൊയ്തത് 2200 കോടി! റെക്കോർഡുകൾ തകർത്ത്  'ഒബ്സെഷൻ'

JUNE 11, 2026, 12:55 AM

ആഗോള ബോക്സ് ഓഫീസിൽ ഇരുന്നൂറ് ദശലക്ഷം ഡോളർ ക്ലബ്ബിൽ ഇടംനേടി സംവിധായകൻ കറി ബാർക്കറുടെ ഹൊറർ ചിത്രം 'ഒബ്സെഷൻ'. പ്രമുഖ നിർമാണ കമ്പനിയായ ഫോക്കസ് ഫീച്ചേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രമെന്ന റെക്കോർഡും ഇതോടെ 'ഒബ്സെഷൻ' സ്വന്തമാക്കി.

സിനിമാ വ്യവസായ രംഗത്തെ ബോക്സ് ഓഫീസ് ട്രാക്കറായ ബോക്സ് ഓഫീസ് മോജോയുടെ കണക്കുകൾ പ്രകാരം, മേയ് 15-ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം വെറും 26 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 234,501,640 ഡോളർ (ഏകദേശം 2240 കോടി രൂപ) സ്വന്തമാക്കി കഴിഞ്ഞു.

അമേരിക്കൻ വിപണിയിൽ നിന്ന് മാത്രം 161 ദശലക്ഷം ഡോളർ നേടിയ ചിത്രം നേരത്തെ തന്നെ കമ്പനിയുടെ ഏറ്റവും ഉയർന്ന ആഭ്യന്തര കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരുന്നു. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം നാലാം വാരാന്ത്യത്തിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

vachakam
vachakam
vachakam

മുൻ വാരത്തെ അപേക്ഷിച്ച് കളക്ഷനിൽ കേവലം 7 ശതമാനം മാത്രം ഇടിവ് രേഖപ്പെടുത്തിയ ചിത്രം നാലാം വാരാന്ത്യത്തിൽ 25.6 ദശലക്ഷം ഡോളറാണ് അക്കൗണ്ടിലാക്കിയത്. ഒരു ഹൊറർ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച നാലാം വാരാന്ത്യ കളക്ഷനാണിത്. 1999-ൽ റിലീസ് ചെയ്ത 'ദി ബ്ലെയർ വിച്ച് പ്രോജക്റ്റ്' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. കൂടാതെ, 1982-ൽ പുറത്തിറങ്ങിയ 'ഇ.ടി. ദി എക്സ്ട്രാ ടെറസ്ട്രിയൽ' എന്ന ചിത്രത്തിന് ശേഷം റിലീസിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും വാരാന്ത്യങ്ങളിൽ കളക്ഷനിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഒബ്സെഷൻ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam