ദ ട്രെയ്‌റ്റേഴ്‌സ് മുതൽ ഇൻ ട്രാൻസിറ്റ് വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസ് 

JUNE 11, 2025, 12:13 AM

 ഓരോ ആഴ്ചയും ഒടിടി  പ്ലാറ്റ്‌ഫോമുകൾ തങ്ങൾക്കായി എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്ന് അറിയാൻ പ്രേക്ഷകർ ആവേശഭരിതരാണ്. കെ-ഡ്രാമകൾ, റൊമാന്റിക് കോമഡികൾ, ആക്ഷൻ ത്രില്ലറുകൾ, റിയാലിറ്റി ഷോകൾ എന്നിവയെല്ലാം ആ പട്ടികയിൽ ഉൾപ്പെടും. അപ്പോൾ ഈ ആഴ്ച പ്രേക്ഷകർക്കായി കാത്തിരിക്കുന്ന OTT റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം...

റാണ നായിഡു സീസണ്‍ 2 (നെറ്റ്ഫ്ലിക്സ്)

രണ്ട് വര്‍ഷത്തിന് ശേഷം ജനപ്രിയ ആക്ഷന്‍ ക്രൈം പരമ്പരയായ 'റാണാ നായിഡു സീസണ്‍ 2' തിരിച്ചുവരുകയാണ്. കരണ്‍ അന്‍ഷുമാനാണ് സീരീസിന്റെ സംവിധായകന്‍. റാണ ദഗ്ഗുബതി, കൃതി ഖര്‍ബന്ദ, അര്‍ജുന്‍ രാംപാല്‍, വെങ്കിടേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സീരീസ് ജൂണ്‍ 13ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

vachakam
vachakam
vachakam

സ്നോ വൈറ്റ് (ജിയോ പ്ലസ് ഹോട്ട്സ്റ്റാർ)

ഡിസ്നിയുടെ 1937 ലെ ഐക്കണിക് ആനിമേറ്റഡ് ക്ലാസിക്കിന്റെ പുതിയ പതിപ്പ് ആരാധകർക്കായി വരുന്നു. മാർക്ക് വെബ്ബ് സംവിധാനം ചെയ്ത 'സ്നോ വൈറ്റ്' മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തി. ജൂൺ 11 മുതൽ ജിയോ പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങും.

ടൈറ്റന്‍: ദി ഓഷ്യന്‍ഗേറ്റ് ഡിസാസ്റ്റര്‍ (നെറ്റ്ഫ്ലിക്സ്)

vachakam
vachakam
vachakam

മാര്‍ക്ക് മോണ്‍റെ സംവിധാനം ചെയ്ത ടൈറ്റന്‍: ദി ഓഷ്യന്‍ഗേറ്റ് ഡിസാസ്റ്റര്‍ ഒരു നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയാണ്. 2023 ജൂണ്‍ 18ന് സംഭവിച്ച ടൈറ്റന്റെ സബ്‌മെര്‍സിബിള്‍ ഇംപ്ലോഷനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്. ഡോക്യുമെന്ററി ജൂണ്‍ 11 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ഇൻ ട്രാൻസിറ്റ് (ആമസോൺ പ്രൈം)

ഒൻപത് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്നേഹം, ഐഡന്റിറ്റി, ഇന്ത്യയിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്നിവയിലൂടെയുള്ള യാത്രകളാണ് ഈ ഡോക്യുസറി പിന്തുടരുന്നത്. ജൂൺ 13 മുതൽ ആമസോൺ പ്രൈമിൽ പരമ്പര സ്ട്രീം ചെയ്യാൻ തുടങ്ങും.

vachakam
vachakam
vachakam

ശുഭം (ജിയോ പ്ലസ് ഹോട്ട്‌സ്റ്റാര്‍)

സമാന്ത രൂത്ത് പ്രഭു ആദ്യമായി നിര്‍മിച്ച സിനിമയാണ് 'ശുഭം'. മെയ് 9ന് തിയേറ്ററിലെത്തിയ ചിത്രം വന്‍ ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ഹൊറര്‍ കോമഡിയായ തെലുങ്ക് ചിത്രത്തില്‍ ഹര്‍ഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരന്‍ പെരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ജൂണ്‍ 14 മുതല്‍ ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ദ ട്രെയ്‌റ്റേഴ്‌സ് (ആമസോണ്‍ പ്രൈം)

ജനപ്രിയ റിയാലിറ്റി ഷോയായ ദ ട്രെയ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുങ്ങിയിരിക്കുകയാണ്. ബോളിവുഡ് സംവിധായകന്‍ ഹോസ്റ്റായ റിയാലിറ്റി ഷോ ജൂണ്‍ 12 മുതലാണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഉര്‍ഫി ജാവേദ്, റഫ്താര്‍, കരണ്‍ കുന്ദ്ര, അപൂര്‍വ മഖീജ, ജന്നത്ത് സുബൈര്‍, രാജ് കുന്ദ്ര എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്ന താരങ്ങള്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam