ബിടിഎസിന്റെ  സംഗീത നിശ ലൈവ് സ്ട്രീം ചെയ്യാൻ നെറ്ഫ്ലിക്സ് 

FEBRUARY 3, 2026, 10:47 PM

പ്രശസ്ത കെ-പോപ്പ് ബാൻഡ് ബിടിഎസുമായി കൈകോർക്കാൻ നെറ്ഫ്ലിക്സ് . ഗ്രൂപ്പിന്റെ ‘BTS: THE RETURN’ എന്ന ഡോക്യുമെന്ററി ചിത്രം നെറ്റ്ഫ്ലിക്‌സ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കൂടാതെ ബിടിഎസിന്റെ  അടുത്ത കോൺസേർട്ട് ലോകമെമ്പാടും നെറ്റ്ഫ്ലിക്‌സിലൂടെ ലൈവ് സ്ട്രീം ചെയ്യപ്പെടും.

ബിടിഎസ്  അംഗങ്ങൾ ജിൻ, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ് കുക്ക് എന്നിവരാണ്. 2022 മുതൽ അവധിയിലായ ഈ ബാൻഡ്, മാർച്ച് 21-ന് സിയോൾയിലെ ഗ്വാങ്‍ഹ്വാമുൻ സ്ക്വയറിൽ തങ്ങളുടെ ലൈവ് കോൺസേർട്ട് നടത്താൻ ഒരുങ്ങുന്നു.

ഈ കോൺസേർട്ട് എക്‌സ്‌ക്ലൂസീവായി നെറ്റ്ഫ്ലിക്‌സിലൂടെ ലോകമെമ്പാടും സ്ട്രീം ചെയ്യപ്പെടും.ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ഗ്രൂപ്പിന്റെ വിശേഷങ്ങൾ നേരിട്ട് അനുഭവിക്കാനുള്ള പ്രത്യേക അവസരമാകും ഇത്.

vachakam
vachakam
vachakam

ഡൈനാമൈറ്റ്, എംഐസി ഡ്രോപ്പ് തുടങ്ങിയ ട്രാക്കുകൾക്ക് പേരുകേട്ട ബിടിഎസ് (ബാങ്ടാൻ ബോയ്‌സ്) 2010 ൽ ബിഗ് ഹിറ്റ് എന്റർടൈൻമെന്റ് രൂപീകരിച്ചു, 2012 ൽ അന്തിമരൂപം നൽകി. 2013 ജൂൺ 13 ന് 2 കൂൾ 4 സ്‌കൂൾ എന്ന സിംഗിൾ ആൽബത്തിലൂടെ അവർ ദക്ഷിണ കൊറിയയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചു.

എന്നാൽ 2017 ൽ മാത്രമാണ് ഗ്രൂപ്പിന് വഴിത്തിരിവ് ഉണ്ടായത്. ബിൽബോർഡ് 200 ൽ ഒന്നാമതെത്തിയ ആദ്യത്തെ കൊറിയൻ ആൽബമായും അവരുടെ ആൽബം ടിയർ മാറി. മാർച്ച് 20 ന് ബാൻഡ് അവരുടെ അഞ്ചാമത്തെ ആൽബമായ അരിരാങ് പുറത്തിറക്കാൻ ഒരുങ്ങുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam