കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.
ഗ്ലാമറസ് ലുക്കിലാണ് കീർത്തി സുരേഷ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകൻ വരുൺ ധവാനും ഗാനരംഗത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിയ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. തമൻ ഈണമൊരുക്കിയ ഗാനമാണിത്. ദിൽജിത്ത് ദോസഞ്ജും ധീയും ചേർന്ന് ഗാനം ആലപിച്ചു.
വിജയ്–അറ്റ്‌ലി ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് ആണ് ബേബി ജോൺ. വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, രാജ്പാൽ യാദവ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കലീസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
2016ൽ വിജയ്‌യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്