'രാവണപ്രഭു' റീ റിലീസ് തീയതി പുറത്ത്

SEPTEMBER 19, 2025, 9:06 AM

തിയേറ്റർ പൂരപ്പറമ്പാക്കാൻ 'രാവണപ്രഭു' വീണ്ടും എത്തുന്നു. ചിത്രത്തിന്റെ റീ റീലിസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.2001ല്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു' വലിയതോതില്‍ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ്. ഐ.വി. ശശിയുടെ 'ദേവാസുര'ത്തിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. 'ദേവാസുര'ത്തിന്റെയും രചനയും രഞ്ജിത്ത് ആയിരുന്നു. 

സിനിമയിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്. വീണ്ടും രാവണപ്രഭു തിയേറ്ററുകളില്‍ തരംഗം തീർക്കുമെന്നാണ് വിതരണക്കാർ പ്രതീക്ഷിക്കുന്നത്.

മംഗലശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്.

vachakam
vachakam
vachakam

ഒക്ടോബർ 10ന് ചിത്രം തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 4കെ ഡോൾബി അറ്റ്‌മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുക. മാറ്റിനി നൗ ആണ് സിനിമ റീ മാസ്റ്റർ ചെയ്യുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് 'രാവണപ്രഭു' നിർമിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam