തിയറ്ററുകളെ ഇളക്കിമറിച്ച വിജയ് സേതുപതി ചിത്രമായിരുന്നു മഹാരാജ. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു അത്. ഇപ്പോഴിതാ 'മഹാരാജ' ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനി അണിയറപ്രവർത്തകരെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. ഹിന്ദിയിൽ ആമിർ ഖാൻ നായകനാകുമെന്നാണ് റിപ്പോർട്ട്. വൻ തുകയ്ക്കാണ് ചിത്രത്തിൻ്റെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും സൂചനയുണ്ട്.
ജൂൺ 14ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 100 കോടിയിലധികം കളക്ഷൻ നേടി. ജൂലൈ 12 മുതലാണ് മഹാരാജ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്.കൊരങ്ങ് ബൊമ്മയ്ക്ക് ശേഷം നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു മഹാരാജ.
അഭിരാമി, അരുള്‍ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എല്‍ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്