നോവ'  ഒടുവിൽ വെള്ളിത്തിരയിലേക്ക്

JULY 15, 2026, 12:11 AM

മാർവൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സൂപ്പർഹീറോ കഥാപാത്രമായ 'നോവ'  ഒടുവിൽ വെള്ളിത്തിരയിലേക്ക് എത്തുന്നു. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ വിഖ്യാത പരമ്പരയായ 'ലോക്കി'യുടെയും ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്‌നസ്സ്' എന്ന ചിത്രത്തിന്റെയും പിന്നിൽ പ്രവർത്തിച്ച മൈക്കൽ വാൽഡ്രൺ  ആണ് ഈ പുതിയ ചിത്രം എഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

പ്രാരംഭ ഘട്ടത്തിലുള്ള ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.   പ്രൊജക്റ്റ്നേരത്തെ ഡിസ്നി പ്ലസിന് (Disney+) വേണ്ടി ഒരു വെബ് സീരീസായാണ് നോവയുടെ പ്രൊജക്റ്റ് വിഭാവനം ചെയ്തിരുന്നത്. 'മൂൺ നൈറ്റ്' എന്ന പരമ്പരയുടെ തിരക്കഥാകൃത്തായ സാബിർ പിർസാദയായിരുന്നു അന്ന് ഇതിനായി തിരക്കഥ എഴുതിയിരുന്നത്.

എന്നാൽ കഴിഞ്ഞ വർഷം ചില കാരണങ്ങളാൽ ഈ സീരീസ് പദ്ധതി മാർവൽ സ്റ്റുഡിയോസ് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ പ്രൊജക്റ്റ് ഒരു ബിഗ് സ്ക്രീൻ ഫീച്ചർ ഫിലിം ആയി മാറ്റാനും, അതിന്റെ പൂർണ്ണ ചുമതല മൈക്കൽ വാൽഡ്രണെ ഏൽപ്പിക്കാനും മാർവൽ തീരുമാനിക്കുകയായിരുന്നു. 

vachakam
vachakam
vachakam

1976-ൽ പുറത്തിറങ്ങിയ 'സൂപ്പർ അഡ്വഞ്ചേഴ്സ്' കോമിക്കിലൂടെയാണ് നോവ എന്ന കഥാപാത്രം ആദ്യമായി ആരാധകർക്ക് മുന്നിലെത്തുന്നത്. ഗാലക്സിയിലെ ക്രമസമാധാനം കാത്തുസൂക്ഷിക്കുന്ന 'നോവ കോർപ്സ്' (Nova Corps) എന്ന ബഹിരാകാശ പോലീസ് സേനയിലെ അംഗമാണ് നോവ. അമാനുഷികമായ കരുത്ത്, അതിവേഗത്തിൽ പറക്കാനുള്ള കഴിവ്, പരിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയാണ് നോവയുടെ പ്രധാന ശക്തികൾ.

'സ്ക്രുൾസ്' എന്ന അന്യഗ്രഹ ജീവികളൊഴികെ, മാർവലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളുമായി നോവയ്ക്ക് കോമിക്കുകളിൽ വലിയ രീതിയിലുള്ള സമ്പർക്കമില്ല.  മാർവലിലെ വാൽഡ്രൺ യുഗംമാർവൽ സ്റ്റുഡിയോസുമായി അടുത്ത ബന്ധമുള്ള എഴുത്തുകാരനാണ് മൈക്കൽ വാൽഡ്രൺ. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ', 'അവഞ്ചേഴ്സ്: സീക്രട്ട് വാർസ്'  എന്നിവയുടെ തിരക്കഥ ഒരുക്കുന്നതും വാൽഡ്രൺ തന്നെയാണ്. ഇതിന് പുറമെ 'ചാഡ് പവേഴ്‌സ്', 'ഹീൽസ്' തുടങ്ങിയ പ്രശസ്ത പരമ്പരകളുടെ പിന്നിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam