കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ഉന്മാദം; ടീസർ പുറത്തിറങ്ങി

MAY 22, 2026, 9:31 AM

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന ഉന്മാദത്തിൽ നായികയായി എത്തുന്നത് ലിജോമോൾ ജോസാണ്. പുതുമ നിറഞ്ഞ ഒരു പോലീസ് സ്റ്റോറി തന്നെയാകും ഉന്മാദം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

വീണ്ടും പോലീസ് വേഷത്തിൽ കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്.

vachakam
vachakam
vachakam


പ്രമുഖ എഡിറ്ററായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ ഉന്മാദം അവതരിപ്പിക്കുന്നത് ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടിസീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്. മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്‌ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്‌നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

vachakam
vachakam
vachakam

കോ പ്രൊഡ്യൂസഴ്‌സ് : റാം മിർച്ചന്ദാനി, രാജേഷ് മേനോൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അഭിനവ് മെഹ്‌റോത്ര, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ,

സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, ചീഫ് അസോസിയേറ്റ് രതീഷ് കുമാർ രാജൻ, സംഘടനം കലൈ കിങ്സ്റ്റൻ, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ.വി, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്മങ്ക്‌സ്, ടീസർ കട്ട് വികാസ് അൽഫോൻസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam