സൂപ്പർസ്റ്റാർ സുരേഷ്ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന "കുമ്മാട്ടിക്കളി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് യുവൻ ശങ്കർ രാജ ആലപിച്ച " കടൽ പോലെ......" എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവിക സതീഷ്,യാമി എന്നിവർ നായികന്മാരാവുന്നു.
മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ.ലെന,അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ചിമ്പു, വിജയ്തുടങ്ങിയ പ്രശസ്ത താരങ്ങളെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് " കുമ്മാട്ടിക്കളി ".
" ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് "കുമ്മാട്ടിക്കളി " ഒരുക്കുന്നത് " സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ പറഞ്ഞു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയാണ് "കുമ്മാട്ടിക്കളി "യും ചിത്രീകരിക്കുന്നത്. സൂപ്പർ ഗുഡ്ഫി ലിംസിന്റെ 98 -മത്തെ ചിത്രമാണ് " കുമ്മാട്ടിക്കളി".
സൂപ്പർ ഗുഡ് ഫിലിംസിന്റെ ദിലീപ് നായകനായ "തങ്കമണി" തിയ്യേറ്ററുകളിലെത്തി.കടപ്പുറവും അവിടത്തെ ജീവിതങ്ങളെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടേഷ് വി നിർവ്വഹിക്കുന്നു. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ. സജു എസ് എഴുതിയ വരികൾക്ക് ജാക്സൺ വിജയൻ സംഗീതം പകരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്