അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജയും. തന്റെ അനുമതി ഇല്ലാതെ പഴയ ചിത്രങ്ങളിലെ പാട്ട് ഉപയോഗിച്ചതാണ് കസ്തൂരി രാജയെ ചൊടിപ്പിച്ചത്.
നിര്‍മാതാക്കള്‍ക്കെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം, സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സംവിധാനംചെയ്ത 'ഏട്ടുപട്ടി റാസ' എന്ന ചിത്രത്തിലെ പഞ്ചു മിട്ടായി, 'നാട്ടുപുര പാട്ടി'ലെ ഒത്ത റൂബ താരേന്‍, 'തായ് മനസി'ലെ തോട്ടുവളയ് ഇലയ് അരച്ചി എന്നീ പാട്ടുകള്‍ 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചതിനെതിരെയാണ് കസ്തൂരി രാജ രംഗത്തെത്തിയത്.
ഏപ്രില്‍ 10-ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിനെതിരെ നേരത്തെ ഇളയരാജ രംഗത്തെത്തിയിരുന്നു. താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂന്നുപാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് 'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മാതാക്കള്‍ക്ക് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
