മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' 50 കോടി ക്ലബ്ബിലെത്തിയത് കേവലം നാലുനാള്‍ കൊണ്ട്. മമ്മൂട്ടിക്കൊപ്പം വിനായകന്‍ പ്രധാന വേഷത്തിലെത്തിയ സിനിമ പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന മമ്മൂട്ടി ചിത്രവുമായി കളങ്കാവല്‍. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രവുമാണിത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ ഒരുക്കിയത്.
വിനായകന്‍, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജീഷ് വിജയന്‍, ആര്‍ജെ സൂരജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ക്രൈം ഡ്രാമ ജോണറിലാണ് ജിതിന്‍ കെ ജോസ് ചിത്രമൊരുക്കിയത്. ആരോഗ്യ സംബന്ധമായ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച സിനിമ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രവുമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
