'ജെ.എസ്.കെ'യുടെ സെൻസറിങ് പൂർത്തിയായി; ജൂൺ 27ന് വേൾഡ് വൈഡ് റിലീസ്

JUNE 19, 2025, 10:58 AM

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സൂപ്പർ താരം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെ.എസ്.കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പൂർത്തിയായി U/A 13+ റേറ്റിങ് ലഭിച്ചിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്‌മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്.

സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെ.എസ്.കെയ്ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടെ ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ.എസ്.കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്‌ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ.എസ്്്്.കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.

നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ.എസ്.കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്‌തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെ.എസ്.കെയിലൂടെ താരം തിരിച്ചെത്തുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് മറ്റു താരങ്ങൾ.

vachakam
vachakam
vachakam

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം -റെനഡിവേ, എഡിറ്റിംഗ് - സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം - ജിബ്രാൻ, സംഗീതം -ഗിരീഷ് നാരായണൻ, മിക്‌സ് -അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, കലാസംവിധാനം -ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്‌സ് -രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ -അമൃത മോഹനൻ, സംഘട്ടനം -മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനം - സജിന മാസ്റ്റർ, വരികൾ -സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ -അരുൺ മനോഹർ, മേക്കപ്പ് -പ്രദീപ് രംഗൻ, അസോസിയേറ്റ് ഡിറക്ടർസ് -ബിച്ചു, സവിൻ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്‌സ് -ഐഡന്റ് ലാബ്‌സ്, ഡിഐ കളർ പ്ലാനറ്റ്, സ്റ്റിൽസ് -ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ -ഐഡന്റ് ലാബ്‌സ്, ഓൺലൈൻ പ്രൊമോഷൻ -ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ.കെ., വിഷ്വൽ പ്രമോഷൻ -സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ -വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ -ഡ്രീം ബിഗ് ഫിലിംസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam