ബോളിവുഡിലെ ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി ജോജു ജോർജ്. ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ അടുത്ത് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപിനൊപ്പമുള്ള പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്.
'അനുരാഗ് കശ്യപിനൊപ്പം 2025 ൽ ഒരു സിനിമ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ഒരു കഥ ചർച്ച ചെയ്തു. അത് നല്ലൊരു സ്ക്രിപ്റ്റാണ്,' എന്ന് ജോജു പറഞ്ഞു.
അഭിമുഖത്തിനിടെ ഹിന്ദി ചലച്ചിത്രമേഖലയിൽ എന്താണ് കുറവെന്ന ചോദ്യത്തിന് ബോളിവുഡിൽ എന്താണ് കുറവെന്ന് എനിക്കറിയില്ല, പക്ഷേ മലയാളത്തിൽ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നാണ് ജോജു പറഞ്ഞത്.
എല്ലാ പുതിയ സംവിധായകരും വളരെ കഠിനാധ്വാനം ചെയ്യുന്നു, നല്ല സിനിമകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, അതിന് നല്ല ഫലങ്ങൾ നേടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്