"തിയേറ്ററുകൾ പൂട്ടും, തൊഴിൽ നഷ്ടമുണ്ടാകും"; നെറ്റ്ഫ്ലിക്സ് - വാർണർ ബ്രദേഴ്സ് ലയനം ദുരന്തമാകുമെന്ന് ജെയിംസ് കാമറൂൺ

FEBRUARY 20, 2026, 10:19 PM

 ഹോളിവുഡ് ഭീമന്മാരായ വാർണർ ബ്രദേഴ്സിനെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കാനൊരുങ്ങുന്ന നീക്കം ചലച്ചിത്ര മേഖലയ്ക്ക് കനത്ത ആഘാതമാകുമെന്ന് പ്രമുഖ സംവിധായകൻ ജെയിംസ് കാമറൂൺ. അമേരിക്കൻ സെനറ്റർ മൈക്ക് ലീക്ക് അയച്ച കത്തിലാണ് അവതാർ സംവിധായകൻ തന്റെ ആശങ്കകൾ പങ്കുവെച്ചത്. ഈ ലയനം സിനിമാ വ്യവസായത്തിന് ദുരന്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ നെറ്റ്ഫ്ലിക്സ് വാങ്ങുന്നത് തിയേറ്ററുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും സിനിമാ പ്രദർശന രംഗത്ത് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും കാമറൂൺ കത്തിൽ ചൂണ്ടിക്കാട്ടി. സിനിമാ വ്യവസായത്തിന് ഈ ഇടപാട് ഗുണകരമാകില്ല. നെറ്റ്ഫ്ലിക്സിന്റെ ബിസിനസ് മാതൃക തിയേറ്ററുകളുടെ പ്രവർത്തനത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഫലമായി കൂടുതൽ തിയേറ്ററുകൾ പൂട്ടുകയും സിനിമകളുടെ നിർമ്മാണം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

"ഓട്ടോമൊബൈൽ, സ്റ്റീൽ മേഖലകളിൽ അമേരിക്കയ്ക്ക് മുൻതൂക്കം നഷ്ടപ്പെട്ടിരിക്കാം, പക്ഷേ സിനിമയിൽ ഇപ്പോഴും നമ്മളാണ് ലോകനേതാക്കൾ. എന്നാൽ ഈ ലയനത്തോടെ ആ അവസ്ഥ മോശമായി മാറും," കാമറൂൺ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ജെയിംസ് കാമറൂണിന്റെ കത്തിന് മറുപടിയായി സെനറ്റർ മൈക്ക് ലീയും പ്രതികരിച്ചിട്ടുണ്ട്. അഭിനേതാക്കളിൽ നിന്നും സംവിധായകരിൽ നിന്നും തനിക്ക് സമാനമായ പരാതികൾ ലഭിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2025 ഡിസംബറിലാണ് വാർണർ ബ്രദേഴ്സിന്റെ സ്റ്റുഡിയോയും സ്ട്രീമിംഗ് ബിസിനസും 72 ബില്യൺ ഡോളറിന് വാങ്ങാൻ നെറ്റ്ഫ്ലിക്സ് കരാറിലേർപ്പെട്ടത്. എച്ച്.ബി.ഒ മാക്സ് (HBO Max), ഡിസി സ്റ്റുഡിയോസ് (DC Studios) എന്നിവയുടെ ഉടമസ്ഥാവകാശവും ഇതോടെ നെറ്റ്ഫ്ലിക്സിന് ലഭിക്കും. ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിൽ ഒന്നാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam