'ജയിലർ 2' സെറ്റിൽ അപകടം; വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു

MAY 15, 2026, 2:10 AM

രജനികാന്ത് ചിത്രം 'ജയിലർ 2'വിന്റെ സെറ്റിൽ വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു. മെയ് 14 വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. പനൈയൂരിലെ സ്വകാര്യ സ്റ്റുഡിയോയിലുണ്ടായ അപകടത്തിൽ സേലം സ്വദേശി കാർത്തികേയൻ (28) ആണ് മരിച്ചത്.

നെൽസൺ ദിലീപ്‌കുമാർ ആണ് 'ജയിലർ 2' സംവിധാനം ചെയ്യുന്നത്. 2023ൽ റിലീസ് ആയ സൂപ്പർഹിറ്റ് ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. രജനികാന്ത് വീണ്ടും 'ടൈഗർ' മുത്തുവേൽ പാണ്ഡ്യനായി എത്തുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

രജനികാന്തിന് പുറമേ രമ്യ കൃഷ്ണന്‍, ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലൻ, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജൂൺ മാസം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. 

vachakam
vachakam
vachakam

സിനിമയുടെ ആർട്ട് വിഭാഗത്തിലെ അംഗമായിരുന്നു കാർത്തികേയൻ. സെറ്റിലെ ഇലക്ട്രിക്കൽ ജോലികൾക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. സംഭവത്തിൽ കാനത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടകാരണത്തെപ്പറ്റി പൊലീസ് പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam