ഗ്രാന്റ് പ്രെയറിയിൽ റെക്കോർഡ് ചൂടിനിടെ പാർക്ക് ചെയ്തിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു

AUGUST 24, 2026, 12:42 AM

ഗ്രാന്റ് പ്രെയറി: ടെക്‌സസ് സംസ്ഥാനത്തുള്ള ഗ്രാന്റ് പ്രെയറിയിൽ കനത്ത ചൂടിനിടെ ഒരു വാണിജ്യ മേഖലയിൽ നിർത്തിയിട്ടിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 3:45ഓടെയാണ് സംഭവം.

ഈസ്റ്റ് അവന്യൂ ജെയിലെ ഒരു കെട്ടിടത്തിന്റെ പിൻവശത്തെ പാർക്കിങ് ലോട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തീയണയ്ക്കുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam