'വട ചെന്നൈ 2'; ആവേശകരമായ അപ്ഡേറ്റുമായി ധനുഷ്

APRIL 21, 2026, 10:40 PM

തമിഴ് സിനിമാ പ്രേമികൾ വർഷങ്ങളായി കാത്തിരിക്കുന്ന 'വട ചെന്നൈ 2' വിനെക്കുറിച്ച് ആവേശകരമായ അപ്ഡേറ്റുമായി താരം ധനുഷ്.

വടക്കൻ ചെന്നൈയിലെ കുറ്റവാളികളുടെയും രാഷ്ട്രീയത്തിന്റെയും കഥ പറഞ്ഞ ചിത്രം 'വട ചെന്നൈ'യുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന സൂചന താരം നൽകി. ചിത്രത്തിന്റെ ചിത്രീകരണം 2026-ൽ ആരംഭിക്കുമെന്നും 2027-ൽ സിനിമ തീയേറ്ററുകളിലെത്തുമെന്നും ധനുഷ് സ്ഥിരീകരിച്ചു. 2018-ലായിരുന്നു വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

സാധാരണക്കാരനായ ഒരു കാരംസ് താരം അധോലോക രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ആദ്യ ഭാഗം അവസാനിച്ച ഇടത്തുനിന്നുള്ള അൻബുവിന്റെ വളർച്ചയാകും രണ്ടാം ഭാഗത്തിൽ ദൃശ്യവൽക്കരിക്കുക.

vachakam
vachakam
vachakam

ധനുഷിന്റെ പുതിയ ചിത്രമായ 'കാര'യുടെ ട്രെയിലറും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 1991-ലെ ഗൾഫ് യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ 'കാരാസാമി' എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് പോലീസ് ഓഫീസറായി എത്തുന്ന ഈ ചിത്രത്തിൽ മമിത ബൈജു, ജയറാം തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയും സായ് പല്ലവിയും ഒന്നിക്കുന്ന ധനുഷിന്റെ പുതിയ ചിത്രം 'D55' ന്റെ ചിത്രീകരണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam