'ഓസ്‌കാർ ആസ്വദിക്കാതിരിക്കണമെങ്കിൽ താനൊരു വിഡ്ഢിയായിരിക്കണം'; കിലിയൻ മർഫി

FEBRUARY 11, 2024, 6:45 PM

ഓസ്‌കാർ നോമിനേഷൻ പട്ടിക പുറത്തുവന്നതോടെ ഹോളിവുഡ് സൂപ്പർതാരം കിലിയൻ മർഫി വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളൻ്റെ ഓപ്പണ്‍ഹെയ്മറിലൂടെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ മർഫി ഓസ്കർ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. 

അണുബോംബിൻ്റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹൈമറായി വെള്ളിത്തിരയിൽ അവിസ്മരണീയമായ പ്രകടനമാണ് സിലിയൻ മർഫി കാഴ്ചവെച്ചത്. അടുത്ത മാസം 11ന് നടക്കുന്ന ഓസ്‌കാറിൽ മികച്ച ചിത്രം, മികച്ച നടൻ, സംവിധായകൻ, മികച്ച സഹനടൻ തുടങ്ങി 13 നോമിനേഷനുകളാണ് ഓപ്പൺഹൈമർ നേടിയത്.

പൊതുവെ അവാർഡ് ഷോകളിലൊന്നും അധികം മുഖം കാണിക്കാത്ത വ്യക്തി കൂടിയാണ് മർഫി.എന്നാൽ ഇത്തവണ ഓസ്കാർ ചടങ്ങുകൾ ആസ്വദിക്കാൻ ശ്രമിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.  'ഓസ്‌കാർ ആസ്വദിക്കാതിരിക്കണമെങ്കിൽ താനൊരു വിഡ്ഢിയായിരിക്കണം എന്നായിരുന്ന് കിലിയന്റെ പരാമർശം.

vachakam
vachakam
vachakam

ഇപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ചുരുക്കം ചില സിനിമാ താരങ്ങളിൽ ഒരാളാണ് കിലിയൻ. ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ന്യൂ ജെൻ വാക്കുകളും ചുരുക്കെഴുത്തുകളും എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്ന് ഒരു അഭിമുഖത്തിനിടെ കിലിയൻ പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam