കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെലുങ്ക് താരം ജൂനിയർ എൻടിആറിനൊപ്പമായിരിക്കും അദ്ദേഹത്തിന്റെ അടുത്ത ചിത്രം എന്ന വാർത്ത ആരാധകരെ ആവേശഭരിതരാക്കിയിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നു.
ഹൈദരാബാദിനടുത്തുള്ള വികാരാബാദ് വനങ്ങളിൽ അടുത്ത ആഴ്ചയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ഒരു ആഴ്ചയ്ക്ക് ശേഷം എൻടിആർ ഷെഡ്യൂളിൽ ചേരും. ഈ ഷെഡ്യൂളിൽ ഒരു വലിയ ആക്ഷൻ സീക്വൻസ് ഉൾപ്പെടുമെന്ന് സൂചനയുണ്ട്.
സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രാഗൺ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്.
കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവരയാണ് അവസാനമായി തിയേറ്ററിലെത്തിയ ജൂനിയർ എൻടിആർ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം നേടിയിരുന്നു. ജാൻവി കപൂർ, പ്രകാശ് രാജ്, സെയ്ഫ് അലി ഖാൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.
പ്രഭാസിന്റെ നായകനാക്കി ഒരുക്കിയ സലാർ പാർട്ട് 1 ആണ് പ്രശാന്ത് നീലിന്റേതായി അവസാനമിറങ്ങിയ സിനിമ. 2023 ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്