ഹാരി പോട്ടർ പരമ്പരയ്ക്ക്  ഇനി പുതിയ മുഖങ്ങൾ.

MAY 27, 2025, 10:03 PM

എച്ച്ബി‌ഒയുടെ ഹാരി പോട്ടർ പരമ്പരയ്ക്കായി ഇനി പുതിയ മുഖങ്ങൾ.  ഡൊമിനിക് മക്ലോഗിൻ ഹാരി പോട്ടറായും അറബെല്ല സ്റ്റാന്റൺ ഹെർമാനിയായും അലിസ്റ്റർ സ്റ്റൗട്ട് റോൺ വീസ്ലിയായും വേഷമിടും. ഓഡീഷനെത്തിയ 30,000 കുട്ടികളിൽ നിന്നാണ് മൂവരെയും തിരഞ്ഞെടുത്തത്. 

റോൺ വീസ്ലിയായി വേഷമിടുന്ന അലിസ്റ്റർ സ്റ്റൗട്ട് ആദ്യമായാണ് അഭിനയിക്കുന്നത്. ഡൊമിനിക് മക്ലോഗിനും അറബെല്ല സ്റ്റാന്റനും മുൻപ് ഓരോ സീരീസുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പരമ്പരയുടെ നിർമ്മാണം ഈ വേനൽക്കാലത്ത് ആരംഭിക്കും.

ഹാരി പോട്ടർ പരമ്പരയിലെ പ്രധാന വില്ലൻ കഥാപാത്രമായി വോൾഡ്മോർട്ടായി ഇനി ആരെത്തും എന്ന് മാത്രമാണ് അറിയാനുള്ളത്. ഹാരി പോട്ടർ സിനിമയിൽ റെയ്ഫ് ഫൈൻസായിരുന്നു വോൾഡ്മോർട്ട് ആയി വേഷമിട്ടത്.

vachakam
vachakam
vachakam

ബ്രോണ്ട് ഫിലിം ആൻഡ് ടിവി, വാർണർ ബ്രദേഴ്സ് ടെലിവിഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. എഴുത്തുകാരൻ ജെ കെ റൗളിംഗ്, നീൽ ബ്ലെയർ, റൂത്ത് കെൻലി-ലെറ്റ്സ്, ഡേവിഡ് ഹെയ്മാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam