മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു 

JUNE 4, 2026, 11:02 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  ആവേശകരവും സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമ്മപ്പെടുത്തലുമായി കേരളീയ സമൂഹത്തിന്റെ മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

"അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം ഉണ്ടായിരുന്നെങ്കിലും പുതിയൊരു ശൈലിയിൽ സ്ക്രിപ്റ്റ് തയ്യാറാക്കി ഞങ്ങളെ കൺവെൻസ് ചെയ്ത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമാണ് നമ്മൾ മുന്നോട്ട് നീങ്ങിയത്.

അതിന്റെ വർക്കുകൾ മുന്നോട്ട് പോകുന്നു. പുതിയ തലമുറയിലെ ആളുകളിലേക്കും അപ്പയുടെ ജീവിതം കൃത്യമായിട്ട് എത്തിക്കാൻ ഈ സ്ക്രിപ്റ്റിന് പറ്റും എന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് വിനോദ് ഗുരുവായൂരുമായിട്ടുള്ള തിരക്കഥാ രചനാ ചർച്ചയും ശേഷം താരം നിർണ്ണയവും മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്," ചാണ്ടി ഉമ്മൻ പറഞ്ഞു.

vachakam
vachakam
vachakam

"സ്ക്രിപ്റ്റ് വർക്കുകൾ കഴിഞ്ഞാൽ, എന്റെ മനസ്സിൽ സംവിധായകന്റെയും കുറച്ച് നടന്മാരുടെ മുഖം ഉണ്ട്. അവരെ പിന്നീട് സമീപിക്കും. ഇത് എന്റെ ആഗ്രഹം മാത്രമല്ല ഓരോ മലയാളികളുടെയും അഭിലാഷമാണ്," ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam