ബ്രാഡ് പിറ്റ് നായകനായ “F1: The Movie” ഇപ്പോൾ ഔദ്യോഗികമായി സ്ട്രീമിംഗിലേക്ക് എത്തുന്നതായി റിപ്പോർട്ട്. Apple Original Films നിർമ്മിച്ച ഈ ചിത്രം ഡിസംബർ 12 മുതൽ Apple TV-യിൽ ലോകമെമ്പാടും കാണാൻ സാധിക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടും 629 മില്യൺ ഡോളർ (ഏകദേശം ₹5,250 കോടി) വരുമാനം നേടിയ ചിത്രം ബ്രാഡ് പിറ്റിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലൈവ്-ആക്ഷൻ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
“ലോകമെമ്പാടുമുള്ള പ്രേക്ഷകർ ‘F1: The Movie’ നെ തിയേറ്ററുകളിൽ ആസ്വദിച്ചത് അതിശയകരമായിരുന്നു. ഇപ്പോൾ, ആ അനുഭവം ആപ്പിൾ ടിവിയുടെ ആഗോള പ്ലാറ്റ്‌ഫോം വഴി എല്ലാ ആരാധകർക്കും എത്തിക്കാനാകുന്നത് ഞങ്ങൾക്ക് അതിയായ സന്തോഷമാണ്” എന്നാണ് ചിത്രത്തിന്റെ നിർമാതാവ് ജെറി ബ്രക്ക്‌ഹൈമർ പ്രതികരിച്ചത്.
ചിത്രം സംവിധാനം ചെയ്തത് ജോസഫ് കോസിന്‍സ്‌കി ആണ്. അദ്ദേഹത്തോടൊപ്പം എഹ്‌റൻ ക്രൂഗർ ആണ് തിരക്കഥയും എഴുതിയത്. ബ്രാഡ് പിറ്റ്, ഡാമ്സൻ ഇഡ്രിസ്, കെറി കണ്ടൻ, ടോബിയാസ് മെൻസീസ്, കിം ബോഡ്നിയ, ജാവിയർ ബാർഡം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
യഥാർത്ഥ ഗ്രാൻഡ് പ്രിക്സ് റേസിങ് ഇവന്റുകൾക്കിടയിൽ തന്നെ ആണ് ചിത്രീകരണം നടന്നത് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ സ്പോർട്സ് ചിത്രങ്ങളിൽ അപൂർവമായ യഥാർത്ഥതയും ആവേശവും ഈ ചിത്രത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്