ധനുഷ് ചിത്രം കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

JUNE 13, 2025, 10:56 PM

ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’.

തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന കുബേര ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.

ജൂണ്‍ 20 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

vachakam
vachakam
vachakam

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ‘കുബേര’ കേരളത്തില്‍ എത്തിക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴില്‍ സുനില്‍ നാരംഗ്, പുഷ്‌കര്‍ രാം മോഹന്‍ റാവു എന്നിവരാണ് കുബേര നിര്‍മിക്കുന്നത്. ജിം സര്‍ഭും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam