'ഡ്യൂഡ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

NOVEMBER 12, 2025, 12:00 AM

പ്രദീപ് രംഗനാഥനും  മമിത ബൈജുവും അഭിനയിച്ച 'ഡ്യൂഡ്' (Dude) ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ, തിയേറ്റർ റിലീസ് ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷം, ചിത്രം ഈ മാസം ഒടിടി പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്.

വിവാഹശേഷം ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്ന അഗന്റെയും കുറലിന്റെയും കഥയാണ് ചിത്രം പറയുന്നത്.

നവംബർ 14ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മമിത ബൈജുവും പ്രദീപും തകർത്താടി ചിത്രത്തിന് ഒടിടിയിലും ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

ബോക്സോഫീസിൽ ചിത്രം 100 കോടി കളക്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രദീപിന്റെ മൂന്നാമത്തെ 100 കോടി കളക്ഷൻ നേടുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് സം​ഗീതമൊരുക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam