ദിഷ പഠാനി ഹോളിവുഡിലേക്ക് 

MAY 31, 2025, 10:35 PM

ബോളിവുഡ് നടി ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഓസ്‌കാർ ജേതാവായ നടന്‍ കെവിൻ സ്‌പെയ്‌സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന 'ഹോളിഗാർഡ്‌സ്' എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെയാണ്  ദിഷ പഠാനിയുടെ അരങ്ങേറ്റം. 

മെക്സിക്കോയിൽ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ദിഷയെ കൂടാതെ, ഡോൾഫ് ലണ്ട്‌ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

 'സ്റ്റാറ്റിഗാർഡ്‌സ് vs ഹോളിഗാർഡ്‌സ്' എന്ന പേരിലുള്ള ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കും ഈ ചിത്രം എന്നാണ് വിവരം. പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് തന്നെ വളരെ ചര്‍ച്ചയായ ചിത്രമാണ് ഇത്. 

vachakam
vachakam
vachakam

ദിഷയുടെ ആദ്യ ഹോളിവുഡ് പ്രൊജക്ട് ആണെങ്കിലും ആദ്യത്തെ അന്താരാഷ്ട്ര പ്രോജക്റ്റ് അല്ല ഇത്. നേരത്തെ, താരം ജാക്കി ചാനോടൊപ്പം 'കുങ് ഫു യോഗ'യിൽ പ്രവർത്തിച്ചിരുന്നു താരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam