ഇന്ത്യയിലെ അനിമേ ഫാൻസ് കാത്തിരുന്ന ചിത്രമായ ഡെമോൺ സ്ലേയർ: കിമെറ്റ്സു നോ യയ്ബ – ദി മൂവി: ഇൻഫിനിറ്റി കാസിൽ തിയേറ്ററുകളിലെത്തുന്നു.ഇന്ത്യയിൽ പുലർച്ചെ അഞ്ച് മണിക്ക് ഷോ ലഭിക്കുന്ന ആദ്യ ജാപ്പനീസ് ആനിമേഷൻ ചിത്രം കൂടിയാണ് ഡെമോൺ സ്ലേയർ.
സെപ്റ്റംബർ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.സെപ്റ്റംബർ 5 നാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ കാലിയായി.
ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള അനിമേയുടെ ഇൻഫിനിറ്റി കാസിൽ ആർക്കിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എത്തുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം പുറത്തിറങ്ങുന്ന ട്രയോളജിയുടെ ആദ്യ ഭാഗമാണിത്.
2019 ൽ ആരംഭിച്ച പരമ്പര ഡെമോൺ സ്ലേയറായ തൻജിറോ കമാഡോയുടെ കഥയാണ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്