മാനസികാരോഗ്യ അവബോധത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ദീപിക പദുക്കോൺ. വിഷാദത്തിനെതിരായ തന്റെ പോരാട്ടത്തെക്കുറിച്ച് ദീപിക പദുക്കോൺ മുമ്പ് നിരവധി അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
ഈ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് വിഷാദത്തിനെതിരായ തന്റെ യാത്ര ആരംഭിച്ചതെന്ന് ദീപിക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച പരീക്ഷാ പേ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ദീപിക.
ഇന്ത്യയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കപ്പെടാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് മാനസികാരോഗ്യം എന്നത് ഒരുതരം അപമാനമായിരുന്നു. വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
2014 ൽ മുംബൈയിലാണ് താൻ ജോലി ചെയ്തിരുന്നത്. വിശ്രമമില്ലാത്ത ജോലിയായിരുന്നു. അന്ന് തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ ആരോടും പറഞ്ഞില്ല. പെട്ടന്ന് ഒരു ദിവസം ബോധരഹിതയായി വീണു. അന്ന് തന്നെ കാണാൻ വന്ന അമ്മയാണ് തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയത്. എന്തെങ്കിലും സംഭവിച്ചോ, ജോലിസ്ഥലത്ത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അമ്മ ചോദിച്ചു.
തനിക്ക് പൂർണമായും നിസ്സഹായതയും നിരാശയും തോന്നുന്നതായും ഇനി ജീവിക്കാൻ താൽപ്പര്യമില്ലെന്നും പറഞ്ഞു. അത് മനസ്സിലാക്കിയ അമ്മ തന്നെയാണ് സൈക്കോളജിസ്റ്റിനെ വിളിക്കാൻ തീരുമാനിച്ചതെന്നും, 2015 ലാണ് തനിക്ക് വിഷാദരോഗമുണ്ടെന്ന് കണ്ടെത്തിയതെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.
വിഷാദം ഒരു അദൃശ്യ രോഗമാണ്. നമുക്ക് ചുറ്റുമുള്ളവർ ഏത് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആർക്കും അറിയില്ല. പുറത്ത് അവർ സന്തോഷിക്കുന്നുണ്ടാകാം. എല്ലാവരെയും നോക്കി പുഞ്ചിരിക്കുന്നുണ്ടാകാം. എന്നാൽ ഉള്ളിൽ അവർ ഉത്കണ്ഠയോ വിഷാദമോ ആകാം. അവരുടെ വിഷാദത്തെക്കുറിച്ച് നമ്മൾ അറിയേണ്ടതില്ലെന്ന് ദീപിക പറഞ്ഞു.
മാനസികാരോഗ്യം എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും ദീപിക പദുക്കോൺ ഉത്തരം നൽകി. ഉറക്കം വളരെ പ്രധാനമാണ്. സൗജന്യമായി ലഭിക്കുന്ന ഒരു സൂപ്പർ പവറാണ് ഉറക്കം. ആവശ്യത്തിന് സൂര്യപ്രകാശവും ശുദ്ധവായുവും ലഭിക്കാൻ നമ്മൾ പുറത്തിറങ്ങണം. നമ്മുടെ മനസ്സിന് വിശ്രമം നൽകാൻ ഇടയ്ക്കിടെ ഒരു ചെറിയ ഇടവേള എടുക്കുക. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. നമ്മൾ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് ദീപിക പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്