സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റീലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

JUNE 21, 2025, 9:47 AM

കൊച്ചി: പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സൂപ്പര്‍ താരം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ 'ജെഎസ്‌കെയുടെ (ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള) റിലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് ആഗോള റിലീസായി തീയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസാണ് തടഞ്ഞത്. 

ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായതായും U/A 13+ റേറ്റിങ് ലഭിച്ചെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കേന്ദ്ര മന്ത്രി മുഖ്യ വേഷത്തില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തടയപ്പെട്ടിരിക്കുകയാണ്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റീലീസ് തടഞ്ഞ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 27 ന് റിലീസ് ചെയ്യാനാവില്ലെന്നും സംവിധായകന്‍ പറയുന്നു. 

ജെഎസ്‌കെയുടെ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കെയാണ് റിലീസ് തടയപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചിത്രത്തിന്റെ പ്രൊമോഷനും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. 

vachakam
vachakam
vachakam

കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‌കെയ്ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷന്‍ പോസ്റ്ററും ടീസറും ഏറെ മികച്ച അഭിപ്രായം നേടിയിരുന്നു. 

ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ്‌ഗോപി വീണ്ടുമൊരു വക്കീല്‍ വേഷം ചെയ്യുന്നതെന്നതാണ് ജെഎസ്്്്‌കെ ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകര്‍ഷണം. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam