അമൽ നീരദ്- മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് സൂചന. അനൗൺസ്‌മെന്റ് ടീസർ മമ്മൂട്ടി കമ്പനി പുറത്തിറക്കി.
'അധികം നീളില്ല' എന്ന അടിക്കുറിപ്പോടെയാണ് ടീസർ. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ 2021ൽ പ്രഖ്യാപിച്ചെങ്കിലും സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഉണ്ടായിരുന്നില്ല.
അമൽ നീരദ് 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും.
അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്