മഡ്ഡോക് ഫിലിംസിന്‍റെ പുതിയ ചിത്രമായ 'ഥമ്മ' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നവാസുദ്ധീൻ സിദ്ധിഖിയും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദിത്യ സർപോദർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനും പുറത്തുവന്നിട്ടുണ്ട്. സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയിൽ നിന്നും 24 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് രശ്മികയും ആയുഷ്മാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലോകയ്ക്ക് ശേഷം ഇറങ്ങുന്ന ഒരു സൂപ്പർ ഹീറോ വാംപയർ സിനിമയാണ് ഥമ്മ.
"ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്" എന്നാണ് ഥമ്മ ടീസര്‍ വീഡിയോയിലെ തുടക്ക വാചകം, പശ്ചാത്തലത്തിൽ അർജിത് സിംഗിന്‍റെ ശബ്ദത്തില്‍ ഒരു ഗാനവും ഉണ്ട്. ഒരു വാംപയർ പ്രണയകഥയാണ് ഇത്തവണ മഡ്ഡോക് സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സില്‍ പറയുന്നത്.
സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്.
ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്. ഈ പരമ്പരയിലാണ് ഥമ്മ എത്തുന്നത്. ഇതുവരെ ഈ യൂണിവേഴ്സിലെ ചിത്രങ്ങളുടെ നിര്‍മ്മാണ ചിലവ് 300 കോടിക്ക് അടുത്താണ്. പക്ഷെ ഇതുവരെ 1000 കോടിയിലേറെ വാരിയിട്ടുണ്ട് ബോക്സോഫീസില്‍ ഈ ചിത്രങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്