ഫുബാർ സീസൺ 2 വുമായി അർനോൾഡ് ഷ്വാസ്‌നെഗർ 

JUNE 10, 2025, 10:19 PM

ഫുബാർ സീസൺ 2 വുമായി അർനോൾഡ് ഷ്വാസ്‌നെഗർ നെറ്റ്ഫ്ലിക്സിലേക്ക് മടങ്ങിയെത്തുന്നു. സീരീസിൽ  സിഐഎ ഉദ്യോഗസ്ഥനായ ലൂക്ക് ബ്രണ്ണറുടെ വേഷമാണ് നടൻ  അവതരിപ്പിക്കുന്നത്. അർനോൾഡിന്റെ ആദ്യ ടെലിവിഷൻ പരമ്പരയാണ് ‘ഫുബാർ’.

അദ്ദേഹത്തെ കൂടാതെ മോണിക്ക ബാർബറോ, ജെയ് ബറൂച്ചൽ, ഫോർച്യൂൺ ഫെയിംസ്റ്റർ, മിലൻ കാർട്ടർ, ട്രാവിസ് വാൻ വിങ്കിൾ, ഗബ്രിയേൽ ലൂണ, ആൻഡി ബക്ക്ലി, അപർണ ബ്രെല്ലെ, ബാർബറ ഈവ് ഹാരിസ്, ഫാബിയാന ഉഡെനിയോ എന്നിവരും ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ടാം സീസണിൽ പുതുമുഖങ്ങളായ കാരി-ആൻ മോസ്, ഗൈ ബർണറ്റ് എന്നിവരുമുണ്ടാവും. മാട്രിക്സ് ഫ്രാഞ്ചൈസിയിൽ നിന്നുള്ള ട്രിനിറ്റി എന്ന ഐക്കണിക് കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് മോസ് കൂടുതൽ അറിയപ്പെടുന്നത്. അതേസമയം ബ്രിട്ടീഷ് നടൻ ബർണറ്റ് ഓപ്പൺഹൈമറിലും നെറ്റ്ഫ്ലിക്സിലെ 3 ബോഡി പ്രോബ്ലത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

ഫുബാർ  ആദ്യ സീസൺ 2023 മെയ് മാസത്തിൽ അവസാനിച്ചു, നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സീസൺ 2 വരുന്നത്. ജൂൺ 12 വ്യാഴാഴ്ച എട്ട് എപ്പിസോഡുകളും ഒരേ സമയം നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam