അഡ്വാൻസ്‌ ബുക്കിം​ഗ് തകർക്കുന്നു; റിലീസിന് മുൻപ് ലക്ഷങ്ങൾ നേടി ഭ്രമയു​ഗം 

FEBRUARY 12, 2024, 4:24 PM

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഭ്രമയു​ഗം. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിനോടകം ഭ്രമയു​ഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിനൊപ്പം ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിം​ഗ് ഓപ്പൺ ആയിട്ടുണ്ട്. 

അതേസമയം ആരംഭിച്ച എല്ലാ തിയറ്ററുകളിലും മികച്ച ബുക്കിം​ഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ആണ് അണിയറ പ്രവർത്തകർ ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴി അറിയിച്ചിരിക്കുന്നത്.

ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുളിൽ ആണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത് എന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്. യുഎഇയിലെ വോക്‌സ് സിനിമാസിൽ ഭ്രമയു​ഗത്തിന്റെ 600ലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam