പ്രധാനമന്ത്രിയുടെ കുറ്റസമ്മതം കോടതി കേസുകൾക്ക് വഴി തുറക്കും

JUNE 6, 2021, 8:31 AM

കാനഡ പ്രധാനമന്ത്രി വെള്ളിയാഴ്ച പറഞ്ഞു കത്തോലിക്ക സഭ എന്ത് കൊണ്ടാണ് നിശ്ശബ്ദരായിരിക്കുന്നത്, കാനഡയുടെ സ്‌കൂൾ നടത്തിപ്പിന്റെ കാര്യത്തിൽ, എന്ത് കൊണ്ട് ഇടപെട്ട് കഴിഞ്ഞ കാല സംഭവങ്ങൾക്ക് മാപ്പു പറയാൻ തയ്യാറാകാത്തത് എന്ന്. 2008 ൽ നടന്ന അന്വേഷണത്തിൽ റിപോർട്ടുകൾ പുറത്തു വന്നപ്പോൾ കാനഡ ഗവൺമെന്റ് ഔദ്യോഗികമായി മാപ്പു പറഞ്ഞു കാനഡ ആദിവാസികൾക്ക് എതിരെ മനുഷ്യകൂട്ടക്കൊല നടത്തിയിരുന്നു എന്ന് അംഗീകരിക്കുകയും ചെയ്തിരുന്നു.

നിയമ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പ്രധാനമന്ത്രിയുടെ കുറ്റസമ്മതവും, ഏറ്റു പറച്ചിലും, നിയമപരമായി വളരെ ഏറെ പ്രതിഫലനങ്ങൾ കോടതിയിൽ പോയാൽ ഉണ്ടാക്കും എന്ന്. ബ്രിട്ടീഷ് കോളംമ്പിയയിലെ സ്‌കൂൾ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്ത 215 കുട്ടികളുടെ അവശിഷ്ടങ്ങളുടെ പേരിൽ രാജ്യം ദു:ഖത്തിലാണ്.

ഇതിന്റെ പശ്ചാത്തലത്തിൽ ട്രൂഡോ ഈ ആഴ്ച പറഞ്ഞു 2019 ലെ ഒരു അന്വേഷണം, കാണാതായ ആദിവാസി സ്ത്രി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നടത്തിയിരുന്നു. അതിന്റെ റിപ്പോർട്ടിൽ പറയുന്നു,'സംഭവിച്ചത് ഒരുകൂട്ടക്കൊലയ്ക്കു തുല്യമാണ്' എന്ന്. അത് താൻ സ്വീകരിക്കുന്നു എന്ന്. ഈ മുറിവുകൾ ഉണങ്ങണമെങ്കിൽ ആദ്യം നമ്മൾ സത്യം അംഗീകരിക്കണം. റെസിഡൻഷ്യൽ സ്‌കൂളുകളെക്കുറിച്ചു മാത്രമല്ല, കഴിഞ്ഞ കാലത്തെയും, ഇപ്പോഴത്തെയും നിരവധി അനീതികൾ നമ്മുടെ ആദിവാസി സമൂഹം നേരിട്ട് കൊണ്ടിരിക്കുന്നു എന്നത് അംഗീകരിക്കണം എന്ന് പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു. ഒരു കോടതിയിൽ വിചാരണ ചെയ്യപ്പെട്ടാൽ അന്താരാഷ്ട്ര നിയമം അനുസരിച്ച് മനുഷ്യക്കൂട്ടക്കൊല നടത്തിയിരുന്നു എന്ന് പരിശോധിച്ചാൽ കാനഡ കുറ്റക്കാർ എന്ന് വിധിക്കപ്പെടും എന്ന്.

vachakam
vachakam
vachakam

മോൺട്രിയോൾ യൂണിവേഴ്‌സിറ്റി ലോ പ്രഫസർ ബ്രൂണോ ജെലിനാസ് അഭിപ്രായപ്പെട്ടു, ഒരു കോടതിക്ക് വിധിക്കാം അന്താരാഷ്ട്ര നിയമം അനുസരിച്ച് കാനഡ, വംശീയ, ലിംഗ വിരുദ്ധ, ആദിവാസി പീഡനം നടത്തി എന്ന്. ഇത് വളരെ വലിയ ഒരു കാര്യമാണ് എന്ന് ലോ പ്രഫസർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam