കാനഡയിൽ അമ്മയെയും 4 കുട്ടികളെയും കുത്തികൊലപ്പെടുത്തി; ക്രൂര കൊലപാതകത്തിൽ ഞെട്ടിത്തരിച്ചു രാജ്യം 

MARCH 8, 2024, 6:18 AM

കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ 4 കുട്ടികളടക്കം 5 പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്.  ശ്രീലങ്കയിൽ നിന്നുള്ള ഒരു അമ്മയും നാല് കൊച്ചുകുട്ടികളും ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ആണ്. അതേസമയം ആൾക്കൂട്ട കൊലപാതകങ്ങൾ അപൂർവമായ രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ഈ സംഭവം എന്ന് പോലീസ് വ്യാഴാഴ്ച പറഞ്ഞു.

‘ഭയങ്കരമായ ദുരന്തം’ എന്ന് ആണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ താൻ പരിഭ്രാന്തനാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.

സംഭവത്തിൽ ശ്രീലങ്കയിൽ നിന്നുള്ള ഫെബ്രിയോ ഡി-സോയ്സ എന്ന 19 കാരനായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായും ആറ് ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനും ഒരു കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഡി-സോയ്സയ്ക്ക് കുടുംബത്തെ നേരത്തെ അറിയാമെന്നും വീട്ടിൽ താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam