'ചരിത്രം കാനഡയെ വിലയിരുത്തും'; ആയുധ വിൽപ്പന നിർത്തിയ നടപടിക്കെതിരെ ഇസ്രയേൽ 

MARCH 21, 2024, 6:53 AM

ഒട്ടാവ: ഇസ്രയേലിനുള്ള ആയുധ വിൽപ്പന നിർത്താനൊരുങ്ങി കാനഡ. ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) അവതരിപ്പിച്ച പാർലമെൻ്ററി പ്രമേയത്തെ തുടർന്നാണ് തീരുമാനം. 

ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാജയപ്പെട്ടുവെന്ന് എൻഡിപി ചൂണ്ടിക്കാട്ടി. ലിബറൽ, ബ്ലോക്ക് ക്യൂബെക്കോയിസ്, ഗ്രീൻ പാർട്ടി എന്നിവയുടെ പിന്തുണയോടെ പാസാക്കിയ പ്രമേയം പ്രകാരം പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ എന്‍.ഡി.പി ആവശ്യപ്പെട്ടു.

ലിബറലുകളും എൻഡിപിയും തമ്മിലുള്ള ധാരണയെ തുടർന്നാണ് വോട്ടെടുപ്പ് വിജയിച്ചത്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് എൻഡിപി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

എന്നാൽ ആയുധ വിൽപന നിർത്തിയ നടപടിക്കെതിരെ ഇസ്രായേൽ ആഞ്ഞടിച്ചു. "മനുഷ്യരാശിക്കെതിരെയും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളായ ഇസ്രായേലി സിവിലിയന്മാർക്കെതിരെയും ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത ഹമാസ് ഭീകരർക്കെതിരെ ഇസ്രയേലിൻ്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് കനേഡിയൻ സർക്കാർ സ്വീകരിക്കുന്നത് എന്നത് ഖേദകരമാണ്," ഇസ്രായേൽ വിദേശകാര്യ മന്ത്രി  പറഞ്ഞു.  

കാനഡയുടെ ഇപ്പോഴത്തെ നടപടിയെ ചരിത്രം കഠിനമായി വിലയിരുത്തുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. ഹമാസിനെ നശിപ്പിക്കുകയും ബന്ദികളാക്കിയവരെയെല്ലാം നാട്ടിലെത്തിക്കുകയും ചെയ്യുന്നത് വരെ ഇസ്രായേൽ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് ആയുധ കയറ്റുമതി പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തിെവച്ചിരിക്കുകയാണെങ്കിലും, അപേക്ഷകള്‍ കേസുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെന്ന് കാനഡ പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam