ഗാസ മുനമ്പിലെ യുഎൻ ദുരിതാശ്വാസ സംഘടനയ്ക്കുള്ള ധനസഹായം പുനരാരംഭിക്കാതെ കാനഡ; കാരണം ഇതാണ് 

MARCH 7, 2024, 5:45 AM

ഒട്ടാവ: കാനഡയുടെ അടുത്ത ഷെഡ്യൂൾ ചെയ്ത പേയ്‌മെന്റ് ഏപ്രിലിൽ ലഭിക്കുമ്പോൾ ഗാസ മുനമ്പിലെ യുഎൻ എയ്ഡ് ഓർഗനൈസേഷന് നൽകാനുള്ള ധനസഹായം പുനരാരംഭിക്കണോ എന്ന കാര്യത്തിൽ കാനഡ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റിപ്പോർട്ട്. ഈ വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്നാണ്  പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞത്.

യുഎൻആർഡബ്ല്യുഎ എന്നറിയപ്പെടുന്ന നിയർ ഈസ്റ്റിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്കുള്ള ധനസഹായം ജനുവരിയിൽ മരവിപ്പിച്ച മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനം എന്നും സൂചന ഉണ്ട്.

ഒക്‌ടോബർ 7 ന് നടന്ന ഹമാസ് ഭീകരാക്രമണത്തിൽ സഹായ സംഘടനയുടെ ഒരു ഡസൻ പ്രവർത്തകർ പങ്കെടുത്തെന്ന് ഇസ്രായേൽ ആരോപിച്ചതിനെത്തുടർന്ന് ആണ് സംഘടനയ്‌ക്ക് സംഭാവന നൽകിയ 16 രാജ്യങ്ങൾ അവരുടെ പേയ്‌മെന്റുകൾ താൽക്കാലികമായി നിർത്തിയത്.

vachakam
vachakam
vachakam

അന്ന്, തീവ്രവാദികൾ തെക്കൻ ഇസ്രായേലിൽ ഏകദേശം 1,200 പേരെ കൊല്ലുകയും ഏകദേശം 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 30,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിക്കുകയും ഉണ്ടായി.

ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ഉൾപ്പെടെ, പ്രദേശത്ത് സാമൂഹികവും മാനുഷികവുമായ സഹായം നൽകുന്ന പ്രാഥമിക ദാതാവാണ് UNRWA. ഇത് യുഎൻ അംഗരാജ്യങ്ങളിൽ നിന്നുള്ള സംഭാവനകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

അതേസമയം ഫണ്ടിംഗ് താൽക്കാലികമായി നിർത്തിയതായി പ്രഖ്യാപിച്ചതിന് ശേഷം കാനഡ ഒരു പേയ്‌മെന്റും നഷ്‌ടപ്പെടുത്തിയിട്ടില്ല. ഈ വർഷത്തെ 25 മില്യൺ ഡോളറിൻ്റെ പേയ്‌മെന്റിൽ ഏപ്രിൽ വരെ കുടിശ്ശികയില്ല.

vachakam
vachakam
vachakam

ഇസ്രയേലും കാനഡയും നൽകിയ തെളിവുകൾ താൻ കണ്ടതായി അന്താരാഷ്ട്ര വികസന മന്ത്രി അഹമ്മദ് ഹുസൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതുപോലെ തന്നെ ബുധനാഴ്ച രാവിലെ ഹുസ്സനുമായുള്ള ഒരു പത്രസമ്മേളനം ഷെഡ്യൂൾ ചെയ്യുകയും പെട്ടെന്ന് റദ്ദാക്കുകയും ചെയ്തതും രാജ്യങ്ങൾ അത്ര സുഖകരമല്ലാത്ത നടപടി ആയി ആണ് കാണുന്നത്. "ലോജിസ്റ്റിക് കാരണങ്ങളാൽ" അത് റദ്ദാക്കിയതായി ആണ് ഹുസന്റെ ഒരു വക്താവ് പ്രതികരിച്ചത്. 

എന്നാൽ യൂറോപ്യൻ യൂണിയൻ അതിൻ്റെ UNRWA ഫണ്ടിംഗിൻ്റെ ഭാഗിക ഡെലിവറിയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞ ആഴ്ചയുടെ അവസാനം തീരുമാനിച്ചതിന് ശേഷമാണ് കാനഡയുടെ ചർച്ചകൾ എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ ധനസഹായം പിൻവലിച്ച രാജ്യങ്ങൾ ഉടൻ തന്നെ അത് പുനഃസ്ഥാപിക്കുമെന്ന് കരുതുന്നതായി നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാർട്ട് ഈഡ് ബുധനാഴ്ച റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ഏജൻസിയുടെ അഞ്ചാമത്തെ വലിയ ദാതാവായ നോർവേ ധനസഹായം ഇതുവരെ റദ്ദാക്കിയിട്ടില്ല. ഇസ്രായേൽ ആരോപണം ഉയർന്നതിന് ശേഷം സംഭാവനകൾ വർദ്ധിപ്പിച്ച പോർച്ചുഗലും സ്പെയിനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇതിൽ ഉൾപ്പെടുന്നു. ബുധനാഴ്ച മെൽബണിൽ വെച്ച് UNRWA ഫണ്ടിംഗിനെക്കുറിച്ചുള്ള കനേഡിയൻ റിപ്പോർട്ടിനെക്കുറിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസിനോട് ചോദിച്ചപ്പോൾ, കാനഡ അതിൻ്റെ സംഭാവനകൾ പുനരാരംഭിച്ചേക്കുമെന്ന് താൻ കരുതുന്നതായും ഇതുവരെ വിവരം ഒന്നും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam