ഇന്റലിജൻസ് ചോർച്ചയെക്കുറിച്ച് കടുത്ത നിരാശ പ്രകടിപ്പിച്ചു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

APRIL 11, 2024, 6:15 AM

ഒട്ടാവ: ഇൻ്റലിജൻസ് ചോർച്ചയെക്കുറിച്ച്നിരാശ പ്രകടിപ്പിച്ചു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്. മാധ്യമങ്ങൾക്ക് ചോർന്ന രഹസ്യാന്വേഷണ വിവരങ്ങൾ സെൻസേഷണൽ ആയ സാഹചര്യത്തിൽ ഇതിൽ ഉണ്ടായ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണത്തോട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരാശ പ്രകടിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം അദ്ദേഹത്തിൻ്റെ വീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളും സ്വതന്ത്രവും നീതിയുക്തവുമായിരുന്നു. ഫെബ്രുവരിയിൽ അന്വേഷണ കമ്മീഷനുമായുള്ള ഒരു അഭിമുഖത്തിൽ, ജനാധിപത്യ പ്രക്രിയയിലുള്ള കനേഡിയൻമാരുടെ വിശ്വാസത്തിന് അങ്ങേയറ്റം ഹാനികരമാണ് ഇത്തരത്തിൽ ഉള്ള ചോർച്ചകൾ എന്ന് ട്രൂഡോ വ്യക്തമാക്കി.

ലിബറൽ ഗവൺമെന്റ് ഇടപെടൽ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനുമായി ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ തന്നെ ഉണ്ടായ ചോർച്ചകൾ നിരാശാജനകമാണ് എന്ന് ട്രൂഡോ നിരീക്ഷിച്ചു. എന്നിട്ടും അത് മാധ്യമങ്ങളിൽ അവഗണനയായി ചിത്രീകരിക്കപ്പെട്ടു എന്നും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

മതിയായ തെളിവുകൾ ഇല്ലാതെയും സന്ദർഭം മനസിലാക്കാതെയും അതിൻ്റെ വിശ്വാസ്യതയെക്കുറിച്ച് യാതൊരു വിശകലനവുമില്ലാതെ ഒരൊറ്റ ഇൻ്റലിജൻസിൻ്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിൻ്റെ അപകടങ്ങളെയാണ് ചോർച്ചകൾ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി ട്രൂഡോ കരുതുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങൾ, മാധ്യമങ്ങൾക്ക് അജ്ഞാത ചോർച്ചകളിലൂടെ നൽകിയ നിർദ്ദേശങ്ങൾ എന്നിവ ഒരു പൊതു അന്വേഷണത്തിനായുള്ള ആഹ്വാനത്തിന് കാരണമായി.

ബുധനാഴ്ച നടന്ന ഹിയറിംഗിനിടെ, ഒരു ചോർച്ചക്കാരൻ പങ്കിട്ട അടിസ്ഥാനരഹിതവും സ്ഥിരീകരിക്കാത്തതുമായ രഹസ്യാന്വേഷണത്തിൽ നിന്ന് ഉടലെടുത്ത മാധ്യമ കഥകളുടെ സ്ഫോടനാത്മക സ്വഭാവത്തെക്കുറിച്ച് ട്രൂഡോ സംസാരിച്ചു.

vachakam
vachakam
vachakam

അതേസമയം കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിൽ ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിദേശ ഇടപെടലുകൾ പരിശോധിക്കാനുള്ള അന്വേഷണത്തിൻ്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന ഹിയറിംഗുകൾ.

എന്നാൽ 2019-ലെയും 2021-ലെയും പൊതുതെരഞ്ഞെടുപ്പുകൾ "സ്വാതന്ത്ര്യവും നീതിയുക്തവും" ആയിരുന്നു എന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിഗമനങ്ങളിൽ കനേഡിയൻമാർക്ക് വിശ്വാസമുണ്ടാകുമെന്ന് ട്രൂഡോ വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam