വാണിജ്യ സിലിണ്ടറിന് വില കുറച്ചു

MAY 1, 2024, 9:56 AM

തിരുവനന്തപുരം:   പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് ചെന്നൈയിൽ വില 1911 രൂപ ആയിട്ടുണ്ട്. 

കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. അതേ സമയം ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഫെബ്രുവരിയിലും മാർച്ചിലുമായി ​​ഗാർഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപ കൂട്ടിയിരുന്നു. 

ന്യൂഡൽഹിയിൽ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് 1,745.50 രൂപയാകും. മുംബൈയില്‍ വില 1,698.50 രൂപയായി കുറഞ്ഞു.

vachakam
vachakam
vachakam

അതേസമയം ചെന്നൈയിൽ 1,911 രൂപയും കൊൽക്കത്തയിൽ 1,859 രൂപയുമാണ്. എണ്ണ വിപണന കമ്പനികൾ ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറച്ചിരുന്നു. മാർച്ചിൽ 25.50 രൂപയും ഫെബ്രുവരിയിൽ 14 രൂപയും വില വർധിപ്പിക്കുകയും ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam