നിജ്ജാർ കേസിൽ കനേഡിയൻ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല;  വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്ന് ന്യൂസിലൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി

MARCH 14, 2024, 5:58 AM

കാനഡ: നിജ്ജാർ കൊലപാതകത്തിന്റെ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെന്ന് റിപ്പോർട്ട്.  തെളിവുകളെ കുറിച്ച് കനേഡിയൻ അധികാരികൾ അവരുടെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ എത്തിയാലേ അറിയാൻ കഴിയൂ. 

അതേസമയം ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ് ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാൻ സാധിക്കില്ലെന്ന്  വ്യക്തമാക്കി. ന്യൂസിലൻഡിൽ അടുത്തിടെ രൂപീകരിച്ച സഖ്യസർക്കാരിന്റെ ഭാഗമായി താൻ നടത്തിയ ആദ്യ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനൊടുവിൽ, ഇന്തോ-പസഫിക് സുരക്ഷാ വെല്ലുവിളികളെ കുറിച്ച് ഇന്ത്യയും ന്യൂസിലൻഡും പൊതുവായ കാഴ്ചപ്പാടുകൾ പങ്കിട്ടിട്ടുണ്ടെന്നും പീറ്റേഴ്‌സ് വ്യക്തമാക്കി. ഒരുമിച്ച് കൂടുതൽ അടുത്ത് പ്രവർത്തിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യൻ സർക്കാർ ഏജന്റുമാർ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് പാർലമെന്റിൽ ഉന്നയിച്ച നിജ്ജാർ കൊലപാതകത്തെ കുറിച്ചുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ എങ്ങനെയാണ് കാണുന്നത് എന്നും അന്വേഷണം പൂർത്തിയായോ എന്നുമുള്ള ദി ഹിന്ദുവിൻ്റെ ചോദ്യത്തിന് മറുപടിയായി പീറ്റേഴ്‌സ് ഇപ്പോൾ ഒന്നും പറയാറായിട്ടില്ല എന്നും അന്വേഷണം പൂർത്തിയായിട്ടില്ല എന്നും പ്രതികരിച്ചു. യുഎസിന് മുമ്പാകെ പരസ്യമായി ആരോപണം ഉന്നയിച്ച കനേഡിയൻ അധികാരികൾ ഇതുവരെ അവരുടെ കേസ് വിചാരണയ്ക്ക് എടുത്തിട്ടില്ല.

vachakam
vachakam
vachakam

അതേസമയം നിജ്ജാർ കൊലപാതകത്തെക്കുറിച്ചുള്ള കനേഡിയൻ അന്വേഷണത്തിൽ സഹകരിക്കാൻ ന്യൂസിലാൻഡ് സർക്കാർ മറ്റ് 'ഫൈവ് ഐസ്' ഗ്രൂപ്പിംഗ് രാജ്യങ്ങളുമായി ചേർന്ന് ശ്രമങ്ങൾ നടത്തിയതിന് മാസങ്ങൾക്ക് ശേഷം ഉള്ള പീറ്റേഴ്‌സിൻ്റെ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കനേഡിയൻ ഹൈക്കമ്മീഷനിലെ പകുതിയോളം നയതന്ത്ര ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാൻ ആവശ്യപ്പെടാനാണ് തീരുമാനം എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam